തൃശൂർ: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംഘാംഗങ്ങളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കലാ-കായികോത്സവം നടത്തും. തൃശൂരിൽ നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മേഖലാ കലോത്സവം എസ്.എൻ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളിയിൽ മേയ് 14നും ആലപ്പുഴ, എറണാകുളം ജില്ലകളുടേത് എസ്.എൻ സെൻട്രൽ സ്കൂൾ കണിച്ചുകുളങ്ങരയിൽ മേയ് 15നും ഇടുക്കി, കോട്ടയം ജില്ലകളുടേത് എസ്.എൻ കോളേജ് പാമ്പനാറിൽ മേയ് ഇരുപതാം തീയതിയും നടക്കും. പാലക്കാട്, തൃശൂർ ജില്ലകളുടേത് എസ്.എൻ.ബി.എസ് സമാജം ശ്രീ നാരായണ ഹാൾ ഇരിങ്ങാലക്കുടയിൽ മേയ് 21നും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേത് എസ്.എൻ കോളേജ് ചേളന്നൂരിൽ മേയ് ഏഴിനും കണ്ണൂർ കാസർകോട് ജില്ലകളുടേത് എസ്.എൻ കോളേജ് കണ്ണൂരിൽ എട്ടിനും നടക്കും. ഇവിടങ്ങളിലെ വിജയികൾ വൈക്കത്ത് മേയ് 25ന് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. യോഗം വനിതാ സംഘത്തിന്റെ പ്രസിഡന്റ് കെ.പി കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ കലോത്സവ വിശദീകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |