SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.04 PM IST

ഇന്ധന വില കുറയ്‌ക്കും, അന്താരാ‌ഷ്‌ട്ര തലത്തിൽ  രാമായണ  ഉത്സവം സംഘടിപ്പിക്കും; വമ്പൻ വാഗ്‌ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക

READ ENGLISH VERSION
modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവർക്ക് വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ലഖ്പതി ദീദീ പദ്ധതി മൂന്ന് കോടി സ്ത്രീകൾക്കായി വിപുലീകരിക്കുമെന്ന് പത്രികയിൽ പറയുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പത്രിക പുറത്തിറക്കിയത്.

മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞ നദ്ദ, ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ 'മോദിയുടെ ഗ്യാരണ്ടി' 'എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്ന ഉറപ്പാണ്' എന്ന് ആവർത്തിക്കുകയും ചെയ്തു. 14 ഭാഗങ്ങളിലായാണ് പ്രകടന പത്രിക.

അഴിമതിക്കാർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കും, മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കും, വനിതാ സംവരണ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും, രാജ്യത്ത് ഇന്ധനവില കുറയ്ക്കും, അന്താരാ‌ഷ്‌ട്ര തലത്തിൽ രാമായണ ഉത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും, രാജ്യത്തെ വ്യവസായ ഹബ്ബാക്കി വികസനത്തിലേക്ക് നയിക്കും, വെള്ളം, റേഷൻ എന്നിവ അടുത്ത അഞ്ച് വർഷത്തേക്കും സൗജന്യമായി നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കഴിഞ്ഞ പത്ത് വർഷം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചെന്ന് മോദി പറഞ്ഞു. 6ജി സാങ്കേതിക വിദ്യയുടെ പ്രഖ്യാപനത്തെക്കുറിച്ചും പത്രികയിലുണ്ട്. അതേസമയം, പതിനഞ്ച് ലക്ഷം പേരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PMMODI, BJPMANIFESTO, LOKSABHAELECTION2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360