തിരുവനന്തപുരം: ഈ മാസം 31ന് അവസാനിക്കേണ്ട സർക്കാരിന്റെ ഫയൽ തീർക്കൽ അദാലത്ത് യജ്ഞത്തിൽ റവന്യൂ വകുപ്പ് ഫയലുകൾക്ക് വേഗത കുറവ്. സെക്രട്ടേറിയറ്റ് വിഭാഗത്തിൽ 16.21 ശതമാനവുമായി ഏറ്റവും ഒടുവിലാണ് റവന്യൂവകുപ്പ്. ഡയറക്ടറേറ്റ് തലത്തിൽ 18.25 ശതമാനവുമായി റവന്യൂവിന് കീഴിലുള്ള ലാൻഡ്റവന്യൂ അവസാന സ്ഥാനത്തുണ്ട്. ആഗസ്റ്റ് 14 വരെയുള്ള കണക്കാണിത്. തീർപ്പാക്കലിൽ ദൈനംദിന ചാർട്ടിൽ ഏറ്റവും ഉയർന്നത്,ശരാശരി, താഴെയുള്ളത് എന്നക്രമത്തിലാണ് രേഖപ്പെടുത്തുന്നത്. ഇനി 16 ദിവസങ്ങൾ മാത്രം ശേഷിക്കെ ഏതെല്ലാം വകുപ്പുകൾ പ്രത്യേക അദാലത്തിൽ കരകയറുമെന്ന ആകാംക്ഷയാണ് സർക്കാരിനും.
സെക്രട്ടേറിയറ്റ് വിഭാഗത്തിൽ 14 വരെയുള്ള കണക്ക് പ്രകാരം പ്രവാസികാര്യം(66.37%),പൊതുഭരണം(59.90), വിജിലൻസ് (56.82),ആസൂത്രണവും സാമ്പത്തികകാര്യവും( 55.81), ഗതാഗതം(55.46), നിയമം(55.21), ധനകാര്യം(53.99), ജലവിഭവം(53.97), തീരദേശ കപ്പൽ ഉൾനാടൻ ജലഗതാഗതം(53.62),ആഭ്യന്തരം(44.88) എന്നീ വകുപ്പുകളാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഒരുവകുപ്പിനും 70 ശതമാനത്തിലെത്താനായില്ല.
ന്യൂനപക്ഷ ക്ഷേമം(85.84), പൊതുമരാമത്ത് (ഡിസൈൻ- 84.75), ഹാർബർഎൻജിനിയറിംഗ്(83.88), ട്രഷറീസ്(82.22), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി(80.43), വൊക്കേഷണൽ ഹയർ സെക്കൻഡറി(78.26), ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്(76.29),പൊതുമരാമത്ത് (എൻ.എച്ച്- 76.02), സൈനിക ക്ഷേമം(74.99), ഭവനനിർമാണം (74.71) എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |