SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

നീറ്റ് 2024: കട്ട്ഓഫിലറിയാം സാധ്യതകൾ

g
നീറ്റ് 2024: കട്ട്ഓഫിലറിയാം സാധ്യതകൾ

നീറ്റ് 2024 പൊതുവേ കുട്ടികളെ കുഴപ്പിച്ചില്ലെന്നാണ് രാജ്യത്തെ വിവിധ സെന്ററുകളിൽനിന്ന് പുറത്തുവരുന്ന വിവരം. ഫിസിക്‌സ് മാത്രമാണ് അൽപമെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നത്. മറ്റെല്ലാ വിഷയങ്ങളും താരതമ്യേനെ എളുപ്പമായിരുന്നു. എങ്കിലും ഇതിന്റെ കൃത്യമായ സാധ്യകകൾ അറിയണമെങ്കിൽ മൂന്നാഴ്ചവരെ കാത്തിരിക്കേണ്ടിവരും. കട്ട് ഓഫ് മാർക്ക് സംബന്ധിച്ച വ്യക്തമായ ധാരണ അപ്പോഴായിരിക്കും ഉണ്ടാകുക.

ഒ.എം.ആർ അറിയുക

........................................

കുട്ടികൾ എഴുതിയ ഒറിജിനൽ പേപ്പർ എൻ.ടി.എ സൈറ്റിൽ ജൂൺ 10 ന് അപ്‌ലോഡ് ചെയ്യും. അതിൽ ബബിൾ ചെയ്തത് കൃത്യമാണോ എന്ന് ഓരോരുത്തരും നോക്കി ഉറപ്പുവരുത്തുക. കൃത്യമല്ലെന്നു തോന്നിയാൽ അവർക്ക് ഓരോന്നിനും 200 രൂപ വീതം അടച്ച് ക്ലെയിം ചെയ്യാം. ഉത്തരം ശരിയാണെങ്കിൽ തുക തിരിച്ചുലഭിക്കും. അതോടൊപ്പം, സൈറ്റിലൂടെ ഒഫീഷ്യൻ ആൻസർ കീ പബ്ലീഷ് ചെയ്യും. അതിലും എന്തെങ്കിലും ക്ലെയിം ചെയ്യാനുണ്ടെങ്കിൽ രണ്ടു ദിവസത്തെ സമയം കുട്ടികൾക്ക് ലഭിക്കും.

ജൂൺ 14 ന് ആൾ ഇന്ത്യാ റാങ്ക് പ്രസിദ്ധീകരിക്കും. കൂടുതൽ സാധ്യതകൾ,എവിടെ സീറ്റിന് അപേക്ഷിക്കാം. എന്നിവയൊക്കെ റാങ്ക് ലിസ്റ്റ് വന്നതിനുശേഷം മാത്രമേ പറയുവാൻ സാധിക്കു.

കേരളാ മെഡിക്കൽ റാങ്ക് ജൂലൈ ആദ്യ ആഴ്ചയിൽ അറിയാൻ സാധിക്കും. കാറ്റഗറി റാങ്കിൽ 160- നുള്ളിൽ വന്നാൽ കേരളത്തിൽ തന്നെ സർക്കാർ മെഡിക്കൽ കോളേജുകൾ കുട്ടികൾക്ക് സീറ്റ് കിട്ടാൻ സാധ്യതയുണ്ട്. 500 മാർക്കെങ്കിലും വന്നാൽ ഈഡബ്യുഡി എസ്ഇ, എസ്ടി വിഭാഗങ്ങളിലും കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സാധ്യതയുണ്ട്. മാത്രമല്ല ഇവരെ ട്യൂഷൻ ഫീസുകളിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സെൽഫ് ഫിനാൻസ് മേഖലയിൽ 9 ലക്ഷം വരെയാണ് കഴിഞ്ഞ വർഷം വരെ സീറ്റിന് വാർഷിക തുകയായി കുട്ടികൾ കൊടുക്കേണ്ടിയിരുന്നത്. ഇത്തവണ ഇതും കട്ട് ഓഫിൽ പ്രതിഫലിക്കും.

കേരളത്തിനു പുറത്തെ സാധ്യതകൾ

നിലവിലെ സാഹചര്യമനുസരിച്ച്‌കേരളത്തിന് പുറത്ത് മറ്റുസംസ്ഥാനങ്ങളിൽ 15% സീറ്റ് മാത്രമേ നമുക്ക് ലഭിക്കുകയുള്ളു. അതായത് 20 എയിംസ് മെഡിക്കൽകോളേജുകളിൽ 2200 സീറ്റ്, ജിപ്മറിൽ രണ്ടു കോളേജികളിലായി 190 സീറ്റുകൾ, ഇഎഐ, ഐപി ക്വാട്ടകളിലെ ഐപി സീറ്റുകൾ-അല്ലാത്തവ. 25000 റാങ്കിനുള്ളിൽ വന്നാൽകേരളത്തിന് പുറത്തുള്ള ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളെജിൽ കുട്ടികൾക്ക് കയറാനാകുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എൻടിഎ കീ, സ്‌പോട്ട് അനാലിസിസ് എന്നിവ വന്നാൽ മാത്രമേ കൃത്യമായി പറയുവാൻ സാധിക്കു.

ഇൻപുട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ, പാല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.