ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രേമകുമാരിക്കും സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും യെമനിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം. യാത്രാനുമതിക്ക് കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നും യെമനിലെ ഇന്ത്യൻ എംബസിയുടെ പിന്തുണ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |