ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടി സ്റ്റേ ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി മേയ് രണ്ടിന് പരിഗണിക്കും. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് വാദം കേൾക്കുക. ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിൽ നിന്ന് കേസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വിട്ടിരുന്നു. അന്വേഷണറിപ്പോർട്ട് സമർപ്പിക്കരുതെന്ന് പഴയ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചിരുന്നുവെന്നും, അവിടേക്ക് വിടണമെന്നുള്ള സി.എം.ആർ.എല്ലിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു നടപടി. ജഡ്‌ജിയുടെ വാക്കാൽ നിർദ്ദേശമുണ്ടായിട്ടും കുറ്റപത്രം സമർപ്പിച്ചത് കോടതിയുത്തരവിനെ ധിക്കരിക്കലാണെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |