കൊച്ചി: ഹർജിക്കാരിയോട് ചേംബറിൽ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന വി. ഉദയകുമാറിനെ ഹൈക്കോടതി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രേഖാമൂലമുള്ള പരാതിയും കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടും കണക്കിലെടുത്താണ് ഹൈക്കോടതി രജിസ്ട്രാറുടെ നടപടി. പരാതിക്കു പിന്നാലെ ഉദയകുമാറിനെ കൊല്ലം എം.എ.സി.ടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർനടപടി ആവശ്യമാണെന്ന് വിലയിരുത്തിയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. തുടരന്വേഷണത്തിനായി ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി. കൊല്ലം എം.എസി.ടിയുടെ അധിക ചുമതല അഡിഷണൽ ജില്ലാ ജഡ്ജി എസ്. ശ്രീരാജിന് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |