
കൊച്ചി: എരുമേലിയിൽ പുതിയ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശ്രീഭൂതനാഥ സേവാസംഘം ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ചു. ശ്രീഭൂതനാഥ സേവാസംഘം ട്രസ്റ്റ് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 24ലെ വസ്തുവിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ എരുമേലി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പഞ്ചായത്ത് ഭരണസമിതി അപേക്ഷ തള്ളിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. സാമുദായിക ഭിന്നതയുണ്ടാകുമെന്നതിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. ക്ഷേത്രനിർമ്മാണത്തിന് അനുമതി നൽകാൻ എരുമേലി പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |