
കൊച്ചി:കഴിഞ്ഞ 10ന് നടന്ന കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ (ഡി.എസ്.യു) തിരഞ്ഞെടുപ്പ് അസാധുവാക്കി പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന രണ്ടാം വർഷ എം.എ വിദ്യാർത്ഥി എസ്.ആർ.ഹരികൃഷ്ണ നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുൺ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.വോട്ടിംഗ് ദിവസം ഉച്ചയ്‌ക്കു ശേഷം വോട്ടെണ്ണവേ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം വിദ്യാർത്ഥികൾ ഔദ്യോഗിക സീലോ വരണാധികാരിയുടെ ഒപ്പോ സീരിയൽ നമ്പറോ ഇല്ലാത്ത അനധികൃത ബാലറ്റ് പേപ്പറുകൾ യഥാർത്ഥ ബാലറ്റിനൊപ്പം കൂട്ടിക്കലർത്തിയെന്ന് ഹർജിയിൽ പറയുന്നു.പ്രാഥമികാന്വേഷണത്തിൽ തിരിമറി കണ്ടെത്തിയ വി.സി,തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. അതിനാൽ വീഡിയോ ചിത്രീകരണമടക്കമുള്ള സംവിധാനങ്ങളോടെ തിരഞ്ഞടുപ്പു നടത്താൻ നിർദ്ദേശിക്കണമെന്നും പ്രശ്‌നങ്ങളുണ്ടാക്കിയ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |