
കൊച്ചി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മനുഷ്യജീവൻ പൊലിഞ്ഞതോടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആറളത്തെ 44കാരന്റെ മരണംകൂടി കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹർജി പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി, പട്ടികവർഗ വികസനവകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകണം. വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ കോടതിയെ ബോധിപ്പിക്കണം. ആറളം ഫാമിലെയും പരിസരത്തെയും സ്ഥിതി അതീവപരിതാപകരമാണെന്ന് കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |