
കൊച്ചി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഡി.എ കുടിശിക അനുവദിക്കണമെന്ന ഹർജിയിലെ വാദം ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്രി. രണ്ടു ഗഡു ഡി.എ അനുവദിച്ചതായി സർക്കാർ അറിയിച്ചു. 2021 മുതലുള്ള കുടിശികയുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. ഇത് അനുവദിക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് അടക്കം നൽകിയ ഹർജികളാണ് ജസ്റ്രിസ് എൻ. നഗരേഷ് പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |