കോഴിക്കോട്: നൂറു കോടിയോളം കൗമാരക്കാരെയും യുവാക്കളെയും കേൾവിപ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്ക്. അമിത ഇയർഫോൺ ഉപയോഗമാണ് പ്രധാന കാരണം. ഇടവേളയില്ലാത്ത ഉപയോഗം ചെവിക്കുള്ളിലെ നാഡികൾക്ക് തകരാറുണ്ടാക്കും. കൂടാതെ ചെവിക്കുള്ളിൽ ഈർപ്പവും അണുബാധയുമുണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു.
യുവാക്കളായ ഐ.ടി ഉദ്യോഗസ്ഥരുൾപ്പെടെ ജോലിയുടെ ഭാഗമായും കുട്ടികൾ പഠനത്തിന്റെയും വിനോദത്തിന്റെയും ഭാഗമായും ദീർഘനേരം ഇയർഫോൺ ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് മുതിർന്നവരേക്കാൾ കൂടുതൽ പ്രശ്നമുണ്ടാക്കും. പ്രധാനമായും ഇത് പഠനത്തെയാണ് ബാധിക്കുന്നത്.
വിനയായി അതിശബ്ദം
ഇയർഫോൺ മാത്രമല്ല, ചെവിക്കടുത്ത് കേൾക്കുന്ന ഏത് അതിശബ്ദവും വിനയാകും. സ്പീക്കറിനടുത്ത് നിന്ന് ഗാനമേള കേൾക്കുന്നതും ടി.വി,ഫോൺ എന്നിവയുടെ വോള്യം കൂട്ടിവയ്ക്കുന്നതും നിയന്ത്രിക്കണം. ഇടവേള നൽകിയുള്ള ഉപയോഗം കുഴപ്പമുണ്ടാക്കില്ല.
ശ്രദ്ധിക്കാൻ
വോള്യത്തിന്റെ 75 ശതമാനമേ ഉപയോഗിക്കാവൂ
70- 75 ഡെസിബൽ വരെ കേൾക്കാം
കേൾവിക്കുറവ്
19-25 പ്രായക്കാരിൽ 41%
26-69 പ്രായക്കാരിൽ 69%
(കേന്ദ്രസർക്കാർ കണക്ക്)
തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്നത് അണുബാധ,ചൊറിച്ചിൽ,വേദന എന്നിവയുണ്ടാക്കും.
- ഡോ. അജയൻ വർക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |