കൊച്ചി: പെൻഷൻ പ്രായം കൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജിയെ എതിർത്ത് ഹൈക്കോർട്ട് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഉപഹർജി നൽകി. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടിയാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സ്വദേശി എസ്. മുഹമ്മദ് ഷാൻ അടക്കമുള്ളവർ ഉപഹർജി നൽകിയത്. കഴിഞ്ഞ ജൂലായിൽ നിലവിൽ വന്ന റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഹർജിക്കാർ.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായം 56ൽനിന്ന് 58 ആക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജീവനക്കാർ ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്ന സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |