തിരുവനന്തപുരം: കേരളത്തിൽ 32 ശതമാനം വാഹനങ്ങളും ഇൻഷ്വർ ചെയ്തിട്ടില്ലെന്ന് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരണത്തിനായി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡലവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച വനിതാ ബൈക്ക് റാലി എസ്. ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് കോട്ടയം വഴി കൊച്ചി വരെയുള്ള റാലി നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |