തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എം.പി.യും സി.പി.എമ്മും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഇതരമതവിഭാഗങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ ബ്രിട്ടാസ് ഒരു മതസംഘടനയുടെ വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ ബി.ജെ.പി. പ്രതിഷേധിച്ചു. ഭൂരിപക്ഷവിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിൽ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘർഷമാണ് വേണ്ടതെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകൾ തീവ്രവാദം ശക്തമാക്കാനേ ഉപകരിക്കുകയുള്ളൂ. അതേവേദിയിൽ സംഘപരിവാറിനെ നേരിടാൻ മുസ്ലിങ്ങളെല്ലാം സി.പി.എമ്മിന്റെ കീഴിൽ അണിനിരക്കണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായിക്കളായി സി.പി.എം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |