
തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ പുതിയ ഗ്രന്ഥം സമർപ്പിക്കുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച് കെ.സി. വേണുഗോപാൽ എം.പി.
'നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം വേണുഗോപാലിന്റെ പാർലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ, നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |