
ആലപ്പുഴ: തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്ന് കാട്ടി ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നു കാട്ടിയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്. യു.ഡി.എഫ് അധികാരത്തിൽ വരുന്നതു തടയാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും പൊതുരംഗത്തെ തന്റെ യശസ് തകർക്കാൻ ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |