
തിരുവനന്തപുരം: ബി.ജെ.പി പ്രവർത്തകർ പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. ബി.ജെ.പിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അവർ ഇത്തരത്തിൽ പണം നൽകുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടി.വിയിലും ഓൺലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം യു.ഡി.എഫ് മാത്രമാണ് അനുസരിച്ചത്. എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പരസ്യങ്ങൾ ടിവിയിലും ഓൺലൈനിലും തുടർച്ചയായി വരുന്നുണ്ട്. കണ്ണൂരിലും കാസർകോട്ടും സി.പി.എം കള്ളവോട്ട് ചെയ്യാൻ വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും വേണുഗോപാൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |