SignIn
Kerala Kaumudi Online
Thursday, 19 September 2024 8.26 AM IST

കേര സുരക്ഷാ ഇൻഷ്വറൻസ് പദ്ധതി പരിഷ്‌കരിച്ചു

Increase Font Size Decrease Font Size Print Page
kera-

തിരുവനന്തപുരം: തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നിഷ്യന്മാർ എന്നിവർക്കായി നാളികേര വികസന ബോർഡ് നടപ്പാക്കുന്ന കേര സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു. പുതിയ പോളിസി പ്രകാരം ഇൻഷ്വറൻസ് പരിരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്തി. അപകട ഇൻഷ്വറൻസായി നടപ്പാക്കുന്ന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകളും ഉൾപ്പെടും. നാളികേര വികസന ബോർഡിന്റെ ഫ്രണ്ട്സ് ഒഫ് കോക്കനട്ട് ട്രീ പരിശീലനം, നീര ടെക്നിഷ്യൻ പരിശീലനം എന്നിവയിലുള്ളവർക്ക് ആദ്യവർഷം പോളിസി സൗജന്യമായിരിക്കും. ഇക്കാലയളവിൽ പോളിസി തുകയായ 398.65 രൂപ ബോർഡ് വഹിക്കും. ഒരു വർഷമാണ് ഇൻഷ്വറൻസ് കാലാവധി. പോളിസിയെടുക്കുന്നതിനുള്ള അപേക്ഷകൾ കൃഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എഫ്. ഉദ്യോഗസ്ഥൻ, സി.പി.സി. ഡയറക്ടർമാർ എന്നിവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, എസ്.ആർ.വി. റോഡ്, കേരഭവൻ, കൊച്ചി എന്ന വിലാസത്തിൽ അയയ്ക്കണം. നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്തു മാറാവുന്ന 99 രൂപയുടെ ഡി.ഡിയും അപേക്ഷയ്ക്കൊപ്പം വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.coconutboard.gov.in, 0484 2377266, എക്സ്റ്റൻഷൻ 255.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.