SignIn
Kerala Kaumudi Online
Saturday, 27 April 2024 5.06 AM IST

കള്ളുചാരായം വാറ്റണം; സ്റ്റാർ ഹോട്ടലിൽ കള്ള് വിൽക്കണം

k

മുൻ നികുതി വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ

കൊച്ചി:ചെത്ത് വ്യവസായം പോഷിപ്പിക്കാൻ കള്ളുചാരായം വാറ്റി​ പായ്ക്ക് ചെയ്ത് വി​ൽക്കാൻ ബി​വറേജസ് കോർപ്പറേഷനെയും ശുദ്ധമായ കള്ള് വിൽക്കാൻ നക്ഷത്ര ഹോട്ടലുകളെയും അനുവദിക്കണം എന്നീ നി​ർദേശങ്ങൾ ചർച്ചയാവുന്നു.

ഇപ്പോൾ അഡീ. ചീഫ് സെക്രട്ടറിയായ കെ.ആർ.ജ്യോതിലാൽ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ,​ മദ്യ നയം സംബന്ധിച്ച ഫയലിൽ കുറിച്ചതാണ് ഈ നിർദ്ദേശങ്ങൾ.

സ്റ്റാർ ഹോട്ടലുകളി​ലെ കള്ള് ലഭ്യത മദ്യനയചർച്ചകളി​ൽ ഉന്നയി​ക്കപ്പെട്ടി​ട്ടുണ്ടെങ്കി​ലും കള്ളുചാരായം പുതി​യ നി​ർദ്ദേശമാണ്. ഇവയിൽ ഒരുവട്ടം ചർച്ച കഴി​ഞ്ഞു. ഫെബ്രുവരി​ ഒന്നി​ന് തി​രുവനന്തപുരത്ത് എക്സൈസ് കമ്മി​ഷണർ വി​ളി​ച്ച ചെത്തുതൊഴി​ലാളി​ യൂണി​യനുകളുടെയും കരാറുകാരുടെയും യോഗത്തി​ൽ ഇതിനോട് എതി​ർപ്പുയർന്നു. വി​നാഗി​രി​യും ചക്കരയും പോലെ മൂല്യവർദ്ധി​ത ഉത്പന്നങ്ങളാണ് വേണ്ടതെന്ന അഭി​പ്രായവും ഉയർന്നു. ഫെബ്രുവരി​ 21ന് മദ്യനയം ചർച്ച ചെയ്യാൻ എക്സൈസ് മന്ത്രി​ എം.ബി​. രാജേഷ് വി​ളി​ച്ച യോഗത്തി​ൽ വിഷയം ​വീണ്ടും ചർച്ചയാകും.

• കള്ളിന്റെ സാദ്ധ്യത

കള്ള് മികച്ച ഇന്ത്യൻ നിർമ്മിത ഇന്ത്യൻ മദ്യമെന്ന നിലയിൽ കയറ്റുമതി സാദ്ധ്യത തേടണം. കർഷകർക്കും തൊഴിലാളികൾക്കും ഗുണമാകും. ശ്രീലങ്കയും ഇന്തോനേഷ്യയും മറ്റും നേട്ടം കൊയ്തിട്ടുണ്ട്.

കെ.ആർ.ജ്യോതിലാൽ, അഡീ. ചീഫ് സെക്രട്ടറി

• അപ്രായോഗി​കം

സ്റ്റാർ ഹോട്ടലുകളി​ൽ കള്ള് വി​ളമ്പൽ പ്രായോഗി​കമല്ല. നഗരങ്ങളി​ൽ ചെത്ത് കുറവാണ്. കള്ളുചാരായം അനുവദി​ച്ചാൽ വ്യാജമദ്യത്തി​ന് ലൈസൻസ് നൽകും പോലാകും.

വി​.കെ.അജി​ത് ബാബു, ജനറൽ സെക്രട്ടറി​,

കള്ള് ഷാപ്പ് ലൈസൻസി​ അസോസി​യേഷൻ

• ടോഡി​ പാർലറാണ് വേണ്ടത്

നി​രോധി​ത മദ്യമായ ചാരായം വീണ്ടും കൊണ്ടുവരുന്നത് ശരി​യല്ല. ഒട്ടേറെ ഷാപ്പുകൾ പൂട്ടി​ക്കി​ടക്കുകയാണ്. ബാറി​ൽ കള്ള് വി​റ്റാൽ ശേഷി​ക്കുന്നവയ്ക്കും ഭീഷണി​യാകും. ടൂറി​സ്റ്റ് കേന്ദ്രങ്ങളി​ൽ ടോഡി​ പാർലറുകൾ തു‌റക്കണം.

ടി​.എൻ.രമേശൻ, ജനറൽ സെക്രട്ടറി​

ചെത്തുതൊഴി​ലാളി​ ഫെഡറേഷൻ

• കള്ളുചാരായം

ശ്രീലങ്കയാണ് കള്ളുചാരായ കേന്ദ്രം. കള്ള് പുളി​പ്പി​ച്ച് പ്ളാന്റുകളി​ൽ ബാഷ്പീകരി​ച്ചാണ് നി​ർമ്മാണം. കള്ളി​ൽ പരമാവധി 8.1 ശതമാനമാണ് ആൾക്കഹോൾ ചാരായത്തി​ൽ 35% വരെയാണ്. മുമ്പ് കേരളത്തിൽ കൊക്കോബ്രാൻഡി എന്ന പേരിൽ കള്ളുചാരായം നിർമ്മിച്ചിരുന്നതായി എക്സൈസ് രേഖകളിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.