SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.28 PM IST

കേരള സർവകലാശാലാ പരീക്ഷാഫലം

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം സെമസ്​റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്,ബി.എസ്‌സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി,ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ-2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി-2019,2018 ആൻഡ് 2017 അഡ്മിഷൻ,മേഴ്സിചാൻസ്-2014-2016 അഡ്മിഷൻ),ജൂൺ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ-2021 അഡ്മിഷൻ,ഇംപ്റൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി 2017-2019 അഡ്മിഷൻ,മേഴ്സിചാൻസ്-2014-2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 സെപ്തംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി. (സി.ബി.സി.എസ്.മേഴ്സിചാൻസ്-2010,2011,2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ ഓൺലൈനായി അപേക്ഷിക്കാം.



അഫിലിയേ​റ്റഡ്‌ കോളേജുകളിലെ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം. (റെഗുലർ-2022 അഡ്മിഷൻ),ബിരുദാനന്തര എം.എ./എം.എസ്‌സി./എം കോം./എം.​റ്റി.എ./എം.എസ്.ഡബ്ല്യൂ./എം.പി.എ. (റെഗുലർ-2022 അഡ്മിഷൻ) രണ്ടാം സെമസ്​റ്റർ ക്ലാസുകൾ 15ന് തുടങ്ങും.

മൂന്നാം സെമസ്​റ്റർ റെഗുലർ ബി.ടെക്. (2008 സ്‌കീം) കോഴ്സ്‌ കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ്‌ കോഴ്സിന്റെ മൂന്നാം സെമസ്​റ്റർ,ജനുവരി 2023 (2008 സ്‌കീം) പരീക്ഷാ രജിസ്‌ട്രേഷൻ നാളെ തുടങ്ങും. പിഴകൂടാതെ 25വരെയും 150രൂപ പിഴയോടെ 28വരെയും 400രൂപ പിഴയോടെ മാർച്ച് 2വരെയും അപേക്ഷിക്കാം.

അന്തർദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ 2021 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31വരെ അക്കാദമികലേഖനങ്ങൾ പ്രസിദ്ധീകരിച്ചവരും പ്രസിദ്ധീകരിക്കുന്നവരുമായ സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നു. അപേക്ഷയും മ​റ്റ് വിവരങ്ങളും വെബ്‌സൈ​റ്റിൽ. അവസാന തീയതി മാർച്ച് ഒന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.