കൊച്ചി: സ്ഥലംമാറ്റം ലഭിച്ച നിരവധി അദ്ധ്യാപകർക്ക് ഓണക്കാല ശമ്പളം മുടങ്ങുന്നത് ഒഴിവാക്കാൻ തിരുവനന്തപുരം ഏജീസ് ഓഫീസിൽ നിന്ന് അടിയന്തരമായി പേ സ്ലിപ്പ് പുതുക്കി നൽകണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പേ സ്ലിപ്പ് പുതുക്കി ലഭിക്കാത്തതിനാൽ അയ്യായിരത്തിലേറെപ്പേർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമാണ്.
സ്ഥലംമാറ്റത്തിനുശേഷം പുതിയ വിദ്യാലയങ്ങളിൽനിന്ന് ശമ്പളം മാറുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്നും പേസ്ലിപ്പ് പുതുക്കി ലഭിക്കണം. മുമ്പ് ജോലിചെയ്തിരുന്ന വിദ്യാലയത്തിൽനിന്ന് ലഭിക്കുന്ന ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളം മാറാൻ കഴിഞ്ഞു. സെപ്‌തംബറിൽ ലഭിക്കുന്ന ഓഗസ്റ്റിലെ ശമ്പളം ഇത്തരത്തിൽ മാറാൻ കഴിയില്ല.
അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ പലവിഭാഗങ്ങളിലും ആളില്ലാത്തതാണ് കാരണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം സുഗമമാക്കണമെന്നും ഓണത്തിനുമുമ്പായി ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം ലഭിക്കുന്ന രീതിയിൽ പേസ്ലിപ്പ് പുതുക്കൽ പൂർത്തിയാക്കണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |