ന്യൂ ഡൽഹി : ഹൈക്കോടതികൾ സുപ്രീംകോടതിക്ക് കീഴിലല്ലെന്നും, ഭരണഘടനാ കോടതികളാണെന്നും സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. റിട്ട് ഹർജിയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ പാട്ന ഹൈക്കോടതിക്ക് നിർദേശം നൽകണമെന്ന ഹർജി തളളിക്കൊണ്ടാണ് ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഭരണഘടനയെ വ്യാഖ്യാനിക്കാനും റിട്ട് ഹർജികൾ പരിഗണിക്കാനും അധികാരമുണ്ട്. അതിനാൽ ഹൈക്കോടതിയും ഭരണഘടനാ കോടതിയാണ്. റിട്ട് ഹർജിയിൽ വേഗത്തിലുളള തീർപ്പിനായി പരാതിക്കാരൻ ഹൈക്കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതിക്ക് മാത്രമേ അവിടത്തെ സാഹചര്യം കണക്കിലെടുത്ത് തീരുമാനമെടുക്കാൻ കഴിയുകയുളളുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |