കൊല്ലം: കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാളം കവിതാ സമാഹാരമാണ് പരിഗണിക്കുക. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം.
ഇരുപത്തയ്യായിരം രൂപയും ആർ.കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 2023 ജൂൺ 15ന് കൊല്ലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ
ഡോ. അനന്തു മോഹൻ, ഫ്ളാറ്റ് നമ്പർ 6 സി, വിന്റേജ് അപ്പാർട്ടുമെന്റ് (ഫേവറിറ്റ് ഹോംസ്), ഉള്ളൂർ പി.ഒ, തിരുവനന്തപുരം - 695011 എന്ന വിലാസത്തിൽ മാർച്ച് 31ന് മുമ്പ് ലഭിക്കണമെന്ന് ചെയർമാൻ ഡോ. കെ.പ്രസന്നരാജനും സെക്രട്ടറി വിനീഷ്.വി.രാജും അറിയിച്ചു. ഫോൺ: 8921762263.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |