തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്രിൽ വ്യക്തമാക്കി. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് 64,006 കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4ശതമാനം മലപ്പുറത്തും 11.4ശതമാനം തിരുവനന്തപുരത്തുമാണ്. കോട്ടയത്താണ് ഏറ്റവും കുറവ്. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർകോട് ജില്ലയിലെ കള്ളാർ പഞ്ചായത്തുകളിൽ അതിദരിദ്രരെ കണ്ടെത്തിയിട്ടില്ല. ഭക്ഷണം,വാസസ്ഥലം,അടിസ്ഥാന വരുമാനം,ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |