SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.53 PM IST

നിയമനക്കോഴ: മുൻകൂർ ജാമ്യം തേടി ലെനിൻ രാജ്

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: മലപ്പുറത്ത് ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടർ നിയമനക്കോഴക്കേസിൽ പ്രതിയായ കോഴിക്കോട് കുന്ദമംഗലം പഴമ്പറ അരീക്കുഴി വീട്ടിൽ ലെനിൻ രാജ് മുൻകൂർ ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ആയുഷ് മിഷനിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ കന്റോൺമെന്റ് പൊലീസാണ് ഇയാളെ പ്രതിയാക്കിയത്. കൂട്ടുപ്രതിയായ സി.ഐ.ടി.യു നേതാവ് അഖിൽ സജീവ് സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ലെനിൻ രാജിന്റെ പേര് പരാമർശിച്ചത്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹരിദാസൻ പണം നൽകിയത് അഖിൽ സജീവിനാണെന്നുമാണ് ഇയാളുടെ വാദം. പ്രതിക്കു വേണ്ടി ശാസ്തമംഗലം എസ്. അജിത്കുമാർ ഹാജരായി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY