SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.59 PM IST

'ആചാര ലംഘനം അനുവദിക്കരുത്, സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കും വരെ പ്രക്ഷോഭം'

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം : ശബരിമല ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി. മുമ്പ് കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആവശ്യപ്പെട്ടു.

സിപിഎം കോണ്‍ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണ്ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മൂന്ന് ആവശ്യങ്ങള്‍ കേരളസമൂഹത്തിന് മുന്നില്‍ ഉയര്‍ത്താന്‍ ബിജെപി ഇലക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഉടനീളം ശക്തമായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ തീരുമാനമെടുത്തെന്നും എസ്. സുരേഷ് പറഞ്ഞു.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളെ പറ്റിയും ചില പ്രത്യേക മണ്ഡലങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയും ഇലക്ഷന്‍ കമ്മിറ്റിയോഗത്തില്‍ നടന്നു. എല്ലാ മണ്ഡലങ്ങളിലെ നേതൃനിരയുമായി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. പതിനാല് ജില്ലകളിലും രണ്ട് സംസ്ഥാനഭാരവാഹികള്‍ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു. ആ അഭിപ്രായങ്ങള്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

സംസ്ഥാന ഇല്കഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് അയക്കാന്‍ നടപടികള്‍ ക്രമങ്ങള്‍ ആരംഭിച്ചെന്നും സുരേഷ് പറഞ്ഞു. ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളെ പറ്റിയും എന്‍ഡിഎ ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെ പറ്റി ചര്‍ച്ചനടത്തും. അതിന് ശേഷം ലിസ്റ്റ് കേന്ദ്രത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കും.

TAGS: KERALA, SABARIMALA, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY