തിരുവല്ല : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യത്തിനാണ് പ്രാധാന്യം.മാരാമൺ കൺവെൻഷൻ വേദിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കിയതായി അറിയില്ല. അത് മാർത്തോമ സഭയുടെ കാര്യമാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവ് പിൻവലിക്കണം. പ്ലാച്ചിമടയിൽ നിന്ന് കോളാ കമ്പനിയെ കെട്ടുകെട്ടിച്ചവരാണ് ജല ചൂഷണത്തിന് അവസരം നൽകുന്ന പുതിയ ബ്രൂവറി പദ്ധതിക്ക് അനുകൂലമായി നിൽക്കുന്നത്.
പ്രതിപക്ഷ
ആരോപണം
ശരിവയ്ക്കുന്നത്
സി.എ.ജി ചൂണ്ടിക്കാട്ടിയ കൊവിഡ് കാലത്തെ തീവെട്ടി കൊള്ള ഞെട്ടിപ്പിക്കുന്നതാണെന്നും അക്കാലത്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഊതി വീർപ്പിച്ച പി.ആർ ഇമേജിന്റെ പുറത്ത് അന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ കാട്ടിക്കൂട്ടിയ അഴിമതികൾ ഓരോന്നായി പുറത്തു വരികയാണ്'. 550രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയ സർക്കാർ ഒരാഴ്ച പോലുമില്ലാത്ത ഇടവേളയിലാണ് മൂന്നിരട്ടി വിലയ്ക്ക് മുംബയ് ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നും കിറ്റ് വാങ്ങിയത്. കോടികളും കമ്മിഷൻ പറ്റിയെന്നുംന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |