തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം വാഴമുട്ടത്തിന് അടുത്തുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. സ്ഥാപനത്തിന് മുന്നിലെ വാട്ടർ ഫൗണ്ടനിൽ നിറയെ പാമ്പിൻ കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ മുട്ട വിരിയുന്ന സമയമാണ്. അതുപോലെ അണലികൾ പ്രസവിക്കുന്ന സമയവും. സ്ഥലത്ത് എത്തിയ വാവാ സുരേഷ് വെള്ളത്തിൽ നീന്തി കളിക്കുന്ന മൂർഖൻ കുഞ്ഞുങ്ങളെ കണ്ടു.
വാവാ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി പിടികൂടാൻ തുടങ്ങി. ഏഴ് അല്ലെങ്കിൽ എട്ട് ദിവസം പ്രായമുള്ള മൂർഖൻ കുഞ്ഞുങ്ങളായിരുന്നു അത്. അപ്പോഴാണ് മാളത്തിനകത്ത് ഇരുന്ന അമ്മ മൂർഖൻ പാമ്പിനെ കണ്ടത്. കുളത്തിന് സമീപത്തെ കല്ലുകൾ ഓരോന്നായി മാറ്റി ഏറെ നേരം പരിശ്രമിച്ചപ്പോഴാണ് വലിയ മൂർഖൻ പാമ്പിനെ പിടികൂടാനായത്. കാണുക അമ്മ മൂർഖൻ പാമ്പിനെയും, കുഞ്ഞുങ്ങളെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |