തിരുവനന്തപുരം:ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ നിയമസഭയിൽ നിറഞ്ഞുനിന്നത് വയനാട്ടിലെ ഡി.സി.സി.ട്രഷറർ വിജയന്റെയും മകന്റേയും ആത്മഹത്യ.കോൺഗ്രസ് നേതാക്കൾ പ്രതിയാകുമെന്നും കോൺഗ്രസ് പാർട്ടിക്കുള്ളിൽ അഴിമതിയും സാമ്പത്തിക പ്രശ്നങ്ങളും കുറ്റകൃത്യങ്ങളുമൊക്കെയാണെന്ന മട്ടിലായിരുന്നു പ്രസംഗങ്ങൾ
.ചർച്ച തുടങ്ങി വച്ച ടി.പി.രാമകൃഷ്ണൻ ഇത് നെറികെട്ട അഴിമതിയുടെ നീക്കങ്ങളാണെന്ന് പറഞ്ഞു. പിന്നീട് സംസാരിച്ച എ.സി.മൊയ്തീനും ഇ.ചന്ദ്രശേഖരനും എം.വിജിനും കാനത്തിൽ ജമീലയും കെ.യു.ജനീഷ് കുമാറും കെ.ടി.ജലീലും അഹമ്മദ് ദേവർ കോവിലും പി.പി.ചിത്തരഞ്ജനും ഇ.ടി.ടൈസൻ മാസ്റ്ററും ഡി.കെ.മുരളിയുമെല്ലാം വയനാട് പ്രശ്നത്തിൽ ഉൗന്നിയായിരുന്നു സംസാരം.സി.പി.എമ്മിന്റെ ഭൂരിപക്ഷ വർഗ്ഗീയപ്രീണനവും പാലക്കാട് ബ്രൂവറിയും പറഞ്ഞാണ് പ്രതിപക്ഷം പ്രതിരോധിക്കാൻ ശ്രമിച്ചത്. കോൺഗ്രസ് നേതാക്കളാണ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതെങ്കിൽ അവരെ ആരും അറസ്റ്റ് ചെയ്യില്ല. പത്രങ്ങളും കുറ്റപ്പെടുത്തില്ല. കുറ്റം ചെയ്യണമെന്നുള്ളവർ കോൺഗ്രസിലോ, യു.ഡി.എഫിലോ ചേർന്നാൽ മതിയെന്ന് കെ.ടി.ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |