തിരുവനന്തപുരം: പൊലീസ് വിജിലൻസും ഇന്റേണൽ വിജിലൻസ് വിഭാഗവും നിരന്തരം പരിശോധന നടത്തിയിട്ടും റവന്യു വകുപ്പിലെ അഴിമതിക്കാരെ പൂർണമായി തളയ്ക്കാനാകുന്നില്ല. വകുപ്പിനാണെങ്കിൽ പേരുദോഷവും. ഒടുവിൽ അഴിമതിക്കാരെ പൂട്ടാൻ മന്ത്രി കെ.രാജൻ നേരിട്ടിറങ്ങി. സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ ടീമിനെ നിയോഗിച്ച് എല്ലാ ജില്ലകളിലും അഴിമതിക്കാരെ കുറിച്ച് വിവരശേഖരണം നടത്തി. അവരുടെ പട്ടിക തയ്യാറാക്കി.
കുഴപ്പക്കാരെന്ന് കണ്ടെത്തിയ പത്ത് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സ്ഥലംമാറ്റി. എറണാകുളത്ത് ആറ്. തൃശൂരിൽ നാല്. വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസീൽദാർ തുടങ്ങിയ തസ്തികകളിലുള്ളവരാണിവർ. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റം. സംസ്ഥാനത്ത് ആദ്യമായാണ് വകുപ്പ് മന്ത്രി നേരിട്ട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുന്നത്. മറ്റു ജില്ലകളിലും വൈകാതെ നടപടിയുണ്ടാകും.
സർവീസ് സംഘടനകൾ
അറിയാതെ നീക്കം
സർവീസ് സംഘടനകൾ പോലുമറിയാതെ ആയിരുന്നു മന്ത്രിയുടെ ഓപ്പറേഷൻ. ഭൂമി തരംമാറ്റത്തിലടക്കം കോഴ വ്യാപകമായതും ഉദ്യോഗസ്ഥർ കൈക്കൂലി കേസുകളിൽപെടുന്നതും വകുപ്പിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി
മന്ത്രി നേരിട്ട് ജില്ലാതലങ്ങളിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇതവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്നായിരുന്നു പുതിയ മാർഗം സ്വീകരിച്ചത്
22,500
ജീവനക്കാർ
(ലാൻഡ് റവന്യുവിൽ 19,500,
സർവേ വകുപ്പിൽ 3000)
76
കഴിഞ്ഞകൊല്ലം വിജിലൻസ്
എടുത്ത കൈക്കൂലിക്കേസ്
20
കഴിഞ്ഞവർഷം വിജിലൻസ്
അറസ്റ്ര് ചെയ്ത ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |