ടിക്കറ്റ്, യാത്ര സൗജന്യം
കൊച്ചി: തിയേറ്ററുകളിൽ സ്ത്രീകൾക്ക് മാത്രമായി സെക്കൻഡ് ഷോ. മാർച്ച് എട്ടിന് വനിതാ ദിനത്തിലാണിത്. സംസ്ഥാന വനിതാ, ശിശുവികസന വകുപ്പാണ് സംഘാടകർ. സ്ത്രീകൾക്ക് രാത്രികാല സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കലാണ് ലക്ഷ്യം. തിരഞ്ഞെടുത്ത തിയേറ്ററുകളിലാവും ഷോ. അങ്ങോട്ടും തിരികെ താമസസ്ഥലത്തേക്കും സൗജന്യ വാഹനസൗകര്യം. സിനിമാടിക്കറ്റും സൗജന്യം.
കഴിഞ്ഞവർഷം തിരുവനന്തപുരം ജില്ലയിൽ സെക്കൻഡ് ഷോ പദ്ധതി നടപ്പാക്കിയിരുന്നു. 600ലേറെപ്പേർ പങ്കെടുത്തു. ഇത്തവണ എല്ലാ ജില്ലയിലും ആലോചിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. വകുപ്പ് ഡയറക്ടർക്ക് വനിതാ, ശിശു വികസന വകുപ്പ് കത്ത് നൽകിയിട്ടുണ്ട്.
സിനിമാടിക്കറ്റ്, വാഹനം, യാത്രാച്ചെലവ് എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്തണം. രജിസ്ട്രേഷൻ, ആളുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉടൻ തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |