
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. രാധാകൃഷ്‌ണൻ എം.പിക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി ) വീണ്ടും നോട്ടീസ് നൽകും. ഇന്നലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. 2016 മുതൽ 2018 വരെ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്‌ണൻ. കരുവന്നൂർ ബാങ്കിൽ അക്കാലത്തും തട്ടിപ്പ് നടന്നിരുന്നു. സെക്രട്ടറിയായിരുന്ന കാലത്തെ ജില്ലാ കമ്മിറ്റിയുടെ പണിമിടപാടുകൾ, പാർട്ടിയും ബാങ്കും തമ്മിലുണ്ടായിരുന്ന ബന്ധം തുടങ്ങിയവയിൽ വിശദീകരണം നൽകാനാണ് വിളിപ്പിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന അദ്ദേഹം ബുധനാഴ്ച തൃശൂരിൽ എത്തിയിരുന്നു. ഹാജരാകാൻ തീയതി നിശ്ചയിച്ച് വീണ്ടും സമൻസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |