#ജി. സുധാകരന് മറുപടിക്കത്ത്
കൊച്ചി: തനിക്ക് 30 ലക്ഷം രൂപ പെൻഷനുണ്ടെന്ന ജി. സുധാകരന്റെ ആക്ഷേപം തെറ്റാണെന്നും എം.പി, എം.എൽ.എ, അദ്ധ്യാപകൻ എന്നീ നിലകളിൽ ആകെ കിട്ടുന്ന പെൻഷൻ 1.25 ലക്ഷം മാത്രമാണെന്നും പ്രൊഫ.കെ.വി. തോമസ്. ഇന്നലെ ജി. സുധാകരനയച്ച കത്തിലാണ് വിശദീകരണം.
ക്യാബിനറ്റ് റാങ്കുള്ളതിനാൽ മന്ത്രിയുടേതിനു തുല്യമായ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെങ്കിലും ഒരു ലക്ഷം രൂപയുടെ ഓണറേറിയവും യാത്ര - താമസ ചെലവുകളുമാണ് വാങ്ങുന്നത്. ഇപ്പോൾ ശമ്പളം വാങ്ങിയാൽ പെൻഷൻ നിറുത്തിവയ്ക്കും. 2026ൽ തന്റെ നിയമനകാലയളവ് കഴിയുന്നതോടെ അത് പുനരാരംഭിക്കുക എളുപ്പമല്ലാത്തതിനാലാണ് ഓണറേറിയം മതിയെന്ന് തീരുമാനിച്ചത്.
2023-24ൽ വിമാനയാത്രാ ചെലവ് 5 ലക്ഷത്തിൽ താഴെയാണ്. ഈ അക്കൗണ്ട് ഹെഡിൽ തന്നെയാണ് കേരള ഹൗസിലെ ഉദ്യോഗസ്ഥരുടെ യാത്രാചെലവും വൈദ്യുതി, വെള്ളക്കരവും. ശമ്പളവും പെൻഷനും മറ്റുമായി മാസം പത്ത് മുപ്പത് ലക്ഷം രൂപയോളം തോമസിന് ലഭിക്കുന്നുണ്ടെന്നാണ് ജി.സുധാകരൻ ആലപ്പുഴയിൽ പറഞ്ഞത്. ഇത് തെറ്റിദ്ധാരണകൊണ്ടാകാം നിജസ്ഥിതി തന്നോട് തേടിയിരുന്നെങ്കിൽ ഇങ്ങനെ തെറ്റുപറ്റില്ലായിരുന്നെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |