തിരുവനന്തപുരം: നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് 9000ലെ നെല്ല് സംഭരിക്കാത്തതുമൂലം കർഷകർ കനത്ത പ്രതിസന്ധി നേരിടുകയാണ്. മില്ലുടമകൾ രണ്ടു ശതമാനം കിഴിവിനുവേണ്ടി സമ്മർദ്ദം ചെലുത്തുന്നു . ഒരു ക്വിന്റൽ നെല്ലെടുത്താൽ രണ്ടു കിലോയുടെ പണം കുറച്ചുനല്കുന്ന കൊള്ളയാണിത്. കിഴിവ് നിർത്തലാക്കണം. കർഷകന്റെ അധ്വാനത്തിന്റെ വിലയാണ് മില്ലുടമകൾ ചൂഷണം ചെയ്യുന്നത്. നെല്ലിന്റെ താങ്ങുവില 35 രൂപ ആക്കണം. കേന്ദ്ര സർക്കാരിന്റെ താങ്ങുവില കുടിശ്ശിക എത്രയും വേഗം അനുവദിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |