തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരത്തിന്റെ ഭാഗമായി ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ സെക്രട്ടേറിയറ്റ് ഉപരോധിക്കും. ഇന്ന് സംസ്ഥാനതലത്തിൽ ആശമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടികൾ നടത്താൻ ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പൂർണായും ബഹിഷ്കരിക്കുമെന്ന് ഓൾ കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
സമരത്തെ അട്ടിമറിക്കാനാണ് സർക്കാർ നീക്കം. . സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കവി കുരീപ്പുഴ ശ്രീകുമാർ ഇന്നലെ സമരവേദിയിലെത്തി. . ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.വി.ഷാജി,നേതാക്കളായ ഹുസൈൻ ആശാരി,സുധിലാൽ, ഗിരി,ഹരിചന്ദ്രൻ,അഡ്വ.സന്തോഷ്,സാംസ്കാരിക പ്രവർത്തകരായ ടി.ടെന്നിസൺ,ഗിരീഷ് ഗോപിനാഥ്,ഉണ്ണി ദിനകരൻ,ശിവസേന സംസ്ഥാന നേതാവ് ദിലീപ് ചെറുവള്ളി തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം,കൊല്ലം,കോട്ടയം,ആലപ്പുഴ,തൃശൂർ ജില്ലകളിലായിരുന്നു കഴിഞ്ഞദിവസം പരിശീലന പരിപാടിയുടെ നിർദ്ദേശം ലഭിച്ചത്. ഇന്നലെ അവധിയായിരുന്നതിനാൽ പത്തനംതിട്ടയിൽ സർക്കുലർ ഇറക്കാനായില്ല. പരിപാടികളുടെ അറിയിപ്പ് തുണ്ടു പേപ്പറിൽ എഴുതിയും വാട്സാപ്പിലൂടെയുമാണ് പ്രചരിപ്പിച്ചത്. അതേസമയം, വടക്കൻ ജില്ലകളിൽ നിന്നുള്ളവർ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചറിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |