കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സി.എം.ആർ.എൽ കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ മുഖ്യമന്ത്രി, മകൾ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന പരാതി വിജിലൻസ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാത്യു കുഴൽനാടൻ എം.എൽ.എയും കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവുമാണ് ഹർജി നൽകിയത്. ജസ്റ്റിസ് കെ. ബാബുവാണ് വിധി പറയുക. അന്വേഷണാവശ്യം തള്ളിയ ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലൻസ് കോടതിയോട് നിർദ്ദേശിക്കണമെന്നാണ് രണ്ട് ഹർജികളിലെയും ആവശ്യം. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വിഷയം കോടതി പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |