പരീക്ഷാകേന്ദ്രം
മേയ് 7ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ പാർട്ട്-3 ബി.കോം ആന്വൽ സ്കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈൻ വിദ്യാർത്ഥികൾ മുളയറ ബിഷപ്പ് യേശുദാസൻ സി.എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് (2019 സ്കീം – റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (റെഗുലർ 2024 അഡ്മിഷൻ) ഏപ്രിൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റിസർച്ച് അസോസിയേറ്റ് & ജൂനിയർ റിസർച്ച് ഫെല്ലോ
കാര്യവട്ടത്തെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്നോളജിയിൽ ഒരുവർഷ കാലയളവിലേക്ക് റിസർച്ച് അസോസിയേറ്റ് & ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോടെക്നോളജി/ ബോട്ടണി/ സുവോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി എന്നിവയിലോ ലൈഫ് സയൻസ്/ ബയോളജി എന്നിവയിലോ ഫസ്റ്റ് ക്ലാസോടെ എം.എസ്സി. സി.എസ്.ഐ.ആർ/ യു.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന.ഒഴിവുകളുടെ എണ്ണം : 3. പ്രായപരിധി: 30 വയസ്. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡോ.ആർ. ജയലക്ഷ്മി, ഡയറക്ടർ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്നോളജി (ഐ.യു.സി.ജി.ജി.ടി), കേരളസർവകലാശാല, കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം 695 581 എന്ന വിലാസത്തിൽ മേയ് 18നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ https://www.keralauniversity.ac.in/jobsൽ.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ ബി.എച്ച്.എം പ്രോജക്ട് ആൻഡ് വൈവവോസി(പുതിയ സ്കീം2022 അഡ്മിഷൻ റഗുലർ,2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി)പരീക്ഷകൾക്ക് 7 വരെ അപേക്ഷിക്കാം.
രണ്ടാംസെമസ്റ്റർ ബി.പി.ഇ.എഡ് (2024 അഡ്മിഷൻ റഗുലർ, 2022,2023 അഡ്മിഷനുകൾ സപ്ലിമെന്ററി,2019 മുതൽ 2021 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്)പരീക്ഷകൾ ജൂൺ 6 മുതൽ നടക്കും.
സമയപരിധി നീട്ടി
നാലാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്)പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
കണ്ണൂർ സർവകലാശാല
പുനർ മൂല്യനിർണ്ണയ ഫലം
ബി.കോം അഡീഷണൽ കോ-ഓപ്പറേഷൻ (ഏപ്രിൽ 2024), വിവിധ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിഗ്രി (നവംബർ 2024), മൂന്നാം സെമസ്റ്റർ പി.ജി ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾഅഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി) (ഏപ്രിൽ 2025) ജൂൺ 4ന് ആരംഭിക്കുന്ന പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷൻ
2024ൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിധ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ, സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലക്ഷനും 6 മുതൽ 12 വരെ ഓൺലൈൻ വഴി നടത്തേണ്ടതാണ്. ജൂൺ 9ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ നവംബർ 2024 പരീക്ഷകൾക്ക് 15 മുതൽ 19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |