തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്റംഗ്‌ദൾ നൽകിയ വ്യാജപരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ക്രൈസ്തവർക്കെതിരായ അക്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
ക്രിസ്ത്യൻവീടുകളിലും അരമനകളിലും കേക്കും സൗഹാർദ്ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടരാണ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെപ്പോലും വേട്ടയാടുന്നത്.രാജ്യത്തെ ബഹുസ്വരതയും സഹവർത്തിത്വവും ഇവർ ഭയപ്പെടുന്നു. മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ് ശ്രദ്ധയിൽപെട്ടയുടനെ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |