തലശ്ശേരി: വൃദ്ധ മാതാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതി അമ്മയെ (86) കൊലപ്പെടുത്തിയ കേസിലാണ് മകൻ കെ.സതീശനെ (49) തലശ്ശേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
മദ്യപാന ശീലമുള്ള പ്രതി സ്വത്ത് വിറ്റ് പണം ചെലവഴിച്ചതിനെ അമ്മ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പാർവതി അമ്മയുടെ ഏകമകനാണ് സതീശൻ. 2018 മേയ് 13ന് വൈകിട്ട് 3.30നാണ് കേസിനാസ്പദമായ സംഭവം. ചാവശേരിയിലെ സ്വന്തം വീട്ടിൽവച്ച് പ്രതി അമ്മയെ കട്ടിലിൽ കിടത്തി ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയറാം ദാസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |