തിരുവനന്തപുരം: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ.എസ്.ആർ.ടി.സി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജികുമാർ കണ്ടോത്തിനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തു. ബദലി വിഭാഗം ജീവനക്കാരനായ ഇയാൾ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തതിന്റെ വീഡിയോ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി വീഡിയോ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |