കൊച്ചി: 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള" (ജെ.എസ്.കെ) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റി ഇന്ന് ചിത്രം വീണ്ടും കണ്ടു വിലയിരുത്തുന്ന സാഹചര്യത്തിലാണിത്. റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കളായ കോസ്‌മോ എന്റർടെയ്‌നിംഗ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 12 ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |