
ആലുവ: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ ജനറൽ ബോഡിയുടെ തീരുമാനം അനുസരിച്ച് 'അമ്മ"യിൽ തിരിച്ചെടുക്കുമെന്ന് നടൻ ടിനി ടോം പറഞ്ഞു. ചൂർണിക്കര തായിക്കാട്ടുകര കമ്പനിപ്പടി എസ്.പി.ഡബ്ളിയു സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തിൽ അമ്മയുടെ പ്രത്യേക യോഗം ചേരും. കോടതി വിധി മാനിക്കുകയാണ്. ദിലീപുമായി തനിക്ക് കുടുംബ ബന്ധമാണുള്ളത്. തന്റെ വിവാഹം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയത് ദിലീപും മഞ്ജു വാര്യരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |