തിരുവനന്തപുരം: പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ രാജ്ഭവനിൽ ഗവർണർ ആർ.വി. ആർലേക്കറുമായി ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു. അതേസമയം, ശുപാർശയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ ഗവർണർ കടുത്ത അതൃപ്തിയറിയിച്ചു. രാജ്ഭവൻ ശുപാർശ ചെയ്യുന്ന പൊലീസുകാരെയേ നിയമിക്കാവൂ എന്നും നിർദ്ദേശിച്ചു.
കേരള സർവകലാശാലയിലെ ചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള സംഘർഷവും ചർച്ചാവിഷയമായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച കൂടിക്കാഴ്ച 6.25വരെ നീണ്ടു. ഗവർണർ ഡി.ജി.പിയെ പൂച്ചെണ്ടു നൽകിയും ഷാളണിയിച്ചുമാണ് സ്വീകരിച്ചത്.
ഗവർണർ ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവനിൽ നിയമിച്ച 6 പൊലീസുദ്യോഗസ്ഥരെ 24മണിക്കൂറിനകം സ്ഥലംമാറ്റിയിരുന്നു. ആറ് ഒഴിവുകളിലേക്കും രാജ്ഭവൻ നൽകുന്ന പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |