ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കൊവിഡിനും. അതിനാൽ ഇവരണ്ടും തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതും അനിവാര്യമാണ്. കൊവിഡിൽ നിന്ന് വ്യത്യസ്തമായി, ഇൻഫ്ളുവൻസയ്ക്ക് ഫലപ്രദമായ ചികിത്സയുണ്ട്, ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഫ്ളൂ ടെസ്റ്റ് നടത്തി ആന്റിവൈറൽ മരുന്നകൾ കഴിക്കുന്നത് ഫലപ്രദമാണെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ സംസ്ഥാനത്ത് ഇൻഫ്ളുവൻസ പരിശോധനയ്ക്ക് വിധേയരാകുന്ന ആളുകളുടെ എണ്ണം കുറവാണ്. ചികിത്സയും മുൻകരുതലുകളും വൈറസിന്റെ വ്യാപനവും മരണവും തടയും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അടുത്തിടെ പുറത്തിറക്കിയ സീസണൽ ഇൻഫ്ളുവൻസയെക്കുറിച്ചുള്ള ഡാറ്റ പ്രകാരം, ഈവർഷം ഏപ്രിൽ 30വരെ ഇൻഫ്ളുവൻസ എ മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |