തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു പേർക്കുകൂടി അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശി 34 കാരിക്കുമാണ് രോഗബാധ. രണ്ടുകേസിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
വീഴ്‌ചയിൽ കാലിന് പരിക്കേറ്റ കൊടുമൺ സ്വദേശി വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് 34കാരി മെഡിക്കൽ കോളേജിൽ എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ വീട്ടുകാർക്ക് രോഗലക്ഷണമുണ്ടോയെന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. ഈ മാസം ഒമ്പത് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥീരികരിച്ചത്. ഈ വർഷം ഇതുവരെ 97 പേർക്ക് രോഗബാധയുണ്ടായി. 22 മരണവും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |