തിരുവനന്തപുരം:താമരശ്ശേരി കട്ടിപ്പാറയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നേരെ ആക്രമണം നടത്തിയത് ഛിദ്രശക്തികളാണെന്ന് മന്ത്രി എം.ബി.രാജേഷ്.സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഛിദ്രശക്തികൾ സമരത്തിൽ നുഴഞ്ഞുകയറുകയായിരുന്നു.സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്.സർക്കാർ നിയമപരമായി മുന്നോട്ടു പോകും.നിയമപരമായ അനുമതികളെല്ലാം വാങ്ങിയാണു സ്ഥാപനം വീണ്ടും പ്രവർത്തനമാരംഭിച്ചത്.തദ്ദേശ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിശോധനകളെല്ലാം നടത്തിയിരുന്നു.മുൻപ് ഉയർന്നിട്ടുള്ള പരാതികളെല്ലാം സർക്കാർ ഗൗരവത്തോടെ പരിശോധിച്ച് പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയിരുന്നതാണ്.ഇനിയും പരാതിയുണ്ടെങ്കിൽ നിയമപരമായി പരിശോധിക്കാനും തീർപ്പാക്കാനും സർക്കാർ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |