
തിരുവനന്തപുരം; കാർഷിക രംഗത്തെ സംഭാവനയ്ക്ക് വെള്ളായണി കാർഷിക കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രഥമ കേരള ഫുഡ് പ്രൈസ് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ മുൻ മേധാവി ഡോ. സി.എ. ജോസഫിന് മരണാനന്തര ബഹുമതിയായി നൽകും. 55,555 രുപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. ഉമയും അന്നപൂർണ്ണയുമടക്കം 17 നെല്ലിനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് ഡോ.സി.എ ജോസഫ്. വെള്ളായണി കാർഷിക കോളജിലെ ഒന്നാം ബാച്ച് വിദ്യാർത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദിൽ നിന്ന് കുടുംബാംഗങ്ങൾ പുരസ്‌കാരം സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |