
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാർ നവംബർ 5, 13, 21, 29 തീയതികളിൽ ഒ.പി ബഹിഷ്‌കരിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ജൂലായ് ഒന്നുമുതൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണിത്. വിദ്യാർത്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു തുടങ്ങിയ അടിയന്തര ചികിത്സകൾ മുടക്കമില്ലാതെ നടക്കും.
ഒക്ടോബർ 20ന് നടത്തിയ ഒ.പി ബഹിഷ്‌കരണത്തിന് ശേഷവും പ്രശ്‌നപരിഹാരത്തിനോ ചർച്ചകൾക്കോ സർക്കാർ തയ്യാറാവാത്തത് മൂലം കഴിഞ്ഞ ദിവസവും ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചിരുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.റോസ്‌നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്.അരവിന്ദ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |