
രാഹുൽ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പില്ല. എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ് സസ്പെൻഷൻ. കടുത്തനടപടി വേണമെന്ന പക്ഷക്കാരനായിരുന്നെങ്കിലും തീരുമാനത്തോട് യോജിച്ചു. ഇക്കാര്യത്തിൽ പറയേണ്ടത് പറഞ്ഞുകഴിഞ്ഞു. പുതിയ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടിതലത്തിൽ ചർച്ചനടന്നിട്ടില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ രണ്ടു നേതാക്കൾ ജയിലിലായിട്ടും ഒരു നടപടിയും എടുക്കാത്തവരാണ് സി.പി.എം.
രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തകസമിതിഅംഗം
പുതുതായി
ഒന്നും
പറയാനില്ല
ഇക്കാര്യത്തിൽ പുതുതായി ഒന്നും പറയാനില്ല. ആരോപണം ഉയർന്നപ്പോൾത്തന്നെ രാഹുലിനെ കോൺഗ്രസിൽനിന്നും നിയമസഭാ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തതാണ്. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ.
സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
ആരോപണം
വന്നപ്പോൾ
നടപടിയെടുത്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോഴേ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ആരോപണം വന്നൊരാൾക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധി നടപടിയാണ് കോൺഗ്രസ് എടുത്തത്. രാഹുലുമായി ബന്ധപ്പെട്ട കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.
കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |